Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ

കുറ്റിക്കോൽ :പ്ലസ്ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ആൾമറയുള്ള
 കിണറ്റിൽ കണ്ടെത്തി. ബേഡകം 
തോർക്കളത്തെ ബാലകൃഷ്ണൻ്റെ മകൾ
 അശ്വതി 17 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് 15 അടി താഴ്ചയുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടംകുഴി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി ഇന്ന് രാവിലെ പതിവ് പോലെ സ്കൂളിലേക്ക് പോയതാണ്. വൈകീട്ട് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 300 മീറ്റർ അകലെയുള്ള കിണറിലാണ് മരിച്ച നിലയിൽ കണ്ടത്.
ബേഡകം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥല ത്തെത്തി. കുട്ടി കുറച്ച് ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് 
പൊലീസിന് സൂചനയുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments