കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും നീലേശ്വരത്തും സഹകരണ ബാങ്കുകളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ്.
5 പേർക്കെതിരെ പൊലീസ്കേസെടുത്തു. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൽ നാലും നീലേശ്വരം ബാങ്കിൽ ഒരു തട്ടിപ്പ് കേസുമാണ് റിപ്പോർട്ട് ചെയ്തത്. മുക്ക് പണ്ടം പണയപ്പെടുത്തി പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് നാല് കേസുകളും നീലേശ്വരം പൊലീസ് ഒരു കേസുമെടുത്തു. കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ കെ.ബാബുവിനെതിരെയാണ് ഒരു കേസ്. 16.760 ഗ്രാം സ്വർണം പൂശിയ മുക്ക് പണ്ടമായ രണ്ട് വളകൾ പണയപ്പെടുത്തി 69000 രൂപ ബാബു തട്ടിയെടുക്കുകയായിരുന്നു. ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ജൂൺ 3 ന് ആയിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അസി.സെക്രട്ടറി എച്ച്.ആർ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. നിലാങ്കര പഴയ പാട്ടില്ലത്ത് ബി.കെ. അഷറഫിനെ തിരെയും കേസെടുത്തു. ഹോസ്ദുർഗ് ബാങ്കിൽ 25.4 70 ഗ്രാമിൻ്റെ മുക്ക് പണ്ടമായ മൂന്ന് വളകൾ സ്വർണ മെന്ന വ്യാജേന പണയപെടുത്തി 117000 രൂപ തട്ടിയെടുക്കുകയായരുന്നു. ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസിനെതിരെയും കേസെടുത്തു. ഹോസ്ദുർഗ് ബാങ്കിൻ്റെ പ്രഭാത സായാഹ്ന ശാഖയിൽ സ്വർണം പൂശിയ മുക്ക് പണ്ടം രണ്ട് തവണ കളിലായി പണയപ്പെടുത്തി 277000 രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 9 ന് 33 .7 ഗ്രാമുള്ള നാല് വ്യാജ വളകളും ഈ വർഷം ജനുവരി 15 ന് രണ്ട് വളകളുമാണ് പണയപ്പെടുത്തിയത്. ബാങ്ക് ബ്രാഞ്ച് മാനേജർ പി. സിന്ദു വിൻ്റെ പരാതിയിലാണ് കേസ്. മുഹമ്മദ് റയീസ് ഹോസ്ദുർഗ് ബാങ്കിൻ്റെ ആറങ്ങാടി ബ്രാഞ്ചിലും തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. കഴിഞ്ഞ നവംബർ 13 ന് 33 ഗ്രാമുള്ള 4 വ്യാജ വളകൾ പണയ പെടുത്തി 1320 0 0 രൂപ തട്ടിയെടുക്കുകയായിരുന്നു. ബ്രാഞ്ച് മാനേജർ എം. സുനിലിൻ്റെ പരാതിയിലാണ് കേസ്. നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രധാന ശാഖയിലാണ് മറ്റൊരു പണയതട്ടിപ്പ് നടന്നത്. പേരോൽ പുത്തരിയടുക്കം പാലാത്തടത്തെ പി. രാജഷിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രീൽ 12 ന് 4 വ്യാജ വളകൾ പണയപ്പെടുത്തി 1420 0 0 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. ബാങ്കിൻ്റെ അസി. സെക്രട്ടറി
കെ.ആർ. രാഘേഷിൻ്റെ പരാതിയിലാണ് കേസ്.
0 Comments