നീലേശ്വരം :
രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപികക്ക് പാമ്പ് കടിയേറ്റു. സോഷ്യൽ സയൻസ് അധ്യാപിക കെ. എൻ. വിദ്യക്കാണ് പാമ്പ് കടിയേറ്റത്. സ്കൂർ വരാന്തയിൽ വെച്ച് പാമ്പ് കടിക്കുകയായിരുന്നു. ഓണാ
ഘോഷത്തോടനുബന്ധിച്ച് സ്കൂളിലെത്തിയതായിരുന്നു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന് വിദ്യ ഉത്തര മലബാറിനോട് പറഞ്ഞു. കാലിനാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനിയാണ്. പാമ്പിനെ അപ്പോൾ തന്നെ പിടികൂടി.
0 Comments