Ticker

6/recent/ticker-posts

എക്സൈസിനെ കണ്ട യുവാക്കൾ മയക്ക് മരുന്ന് വെള്ളത്തിൽ കലക്കി ഒളിപ്പിച്ചു, നാടകീയ രംഗങ്ങൾക്കൊടുവിൽ പിടി വീണു

കാഞ്ഞങ്ങാട് :പള്ളിക്കര കല്ലിങ്കാലിൽ രാത്രി എക്സൈസ് മയക്ക് മരുന്ന് വേട്ടക്കെത്തിയപ്പോൾ നാടകീയ രംഗങ്ങൾ. യുവ എഞ്ചിനീയർ അടക്കമുള്ള പ്രതികൾ പ്രതിയുടെ പ്ലാനിംഗ് ഓഫീസിൽ കയറി വാതിലടച്ച ശേഷം മയക്ക് മരുന്ന് കുടിവെള്ളത്തിൽ കലക്കി.
കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
 കാസർകോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി. പി. ജനാർദ്ദനൻ  എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്നലെ രാത്രിയാണ് കല്ലിങ്കാലിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എത്തിയത്.
 4. 813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസിനെ കണ്ട് കല്ലിങ്കാലിലെ എഞ്ചിനിയറായ
 ഫൈസലിൻ്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ കയറിക്കൂടിയ പ്രതികൾ വാതിൽ അടച്ചു. ഇതോടെ സ്ഥലത്ത് ജനം തടിച്ചു കൂടി. തുടർന്ന് ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിൽ വാതിൽ തുറന്ന എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ കീഴ്പെടുത്തുകയായിരുന്നു. ചട്ടഞ്ചാൽ കുന്നാറ സ്വദേശി കെ.  അബ്ബാസ് അറഫാത്ത്  26,  മുട്ടത്തൊടി  സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ 21 , പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം. ഫൈസൽ  38 എന്നിവരാണ് പിടിയിലായത് .
   അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി . സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രാജേഷ് , വി . വി .ഷിജിത്ത് , പി .
ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ ,ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ എന്നിവർ സംഭവസ്ഥലത്ത് സഹായത്തിനായി എത്തി. മുറിക്കുള്ളിൽ മയക്ക് മരുന്ന് ഒളിപ്പിച്ചാൽ പിടിക്കപ്പെടുമെന്ന് ഉറപ്പാക്കിയ പ്രതികൾ, അതിവിദഗ്ധമായി കുടിക്കാൻ സൂക്ഷിച്ച രണ്ട് ലിറ്റർ വീതമുള്ള കുപ്പിവെള്ളത്തിൽ മയക്ക് മരുന്ന് കലക്കി സൂക്ഷിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ മയക്ക് മരുന്ന് കലക്കിയ കുപ്പിവെള്ളം കണ്ടെത്തുകയായിരുന്നു. പ്രതികളെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. മയക്ക് മരുന്ന് കലക്കിയ വെള്ളം കസ്റ്റഡിയിലെടുത്തു. ഇതും പ്രതികളുടെ കാറും കോടതിയിൽ ഹാജരാക്കും. കല്ലിങ്കാലിൽ പ്രതികൾ പിടിയിലാകുന്നത് കാണാൻ വലിയ ജനക്കൂട്ടം എത്തി.
Reactions

Post a Comment

0 Comments