Ticker

6/recent/ticker-posts

ഓണത്തിരക്കിൽ വീർപ്പ് മുട്ടി കാഞ്ഞങ്ങാട് നഗരം

കാഞ്ഞങ്ങാട് :ഓണത്തിരക്കിൽ വീർപ്പ് മുട്ടി കാഞ്ഞങ്ങാട് നഗരം. ഇന്ന് വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽ രാത്രി വരെ ആളുകൾ ഒഴുകിയെത്തി. വലിയോര കച്ചവടങ്ങളും പൊടിപൊടിച്ചു. തുണിക്കടകളിലും ചെരുപ്പ് കടകളിലും ദിവസങ്ങളായി തിരക്കുണ്ട്. പച്ചക്കറികടകളിലും വലിയ തിരക്കായിരുന്നു. ഗതാഗത കുരുക്കിൽ നഗരംവീർപ്പ് മുട്ടി. വൈകീട്ടെത്തിയ മഴ നഗരത്തിൽ വഴിയോര കച്ചവടക്കാരെ ബാധിച്ചു. മഴജനങ്ങളെയും ബുദ്ധിമുട്ടിലാക്കി. അര മണിക്കൂറോളം മഴ തുടർന്നു. നാളെ ഉത്രാട പാച്ചിലാണ്. വ്യാപാരികൾ കാര്യമായ കച്ചവടം പ്രതീക്ഷിക്കുന്നു.
Reactions

Post a Comment

0 Comments