Ticker

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ദേവിക 15 യാണ് മരിച്ചത്. ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ഉറങ്ങാൻ കിടന്ന മുറിയിൽ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. മരണത്തിനടയാക്കിയ കാരണം വ്യക്തമല്ല. ബേഡകം പൊലീസ് സ്ഥലത്തെത്തി. വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments