Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ 15 കാരിയെ രണ്ട് ദിവസം താമസിപ്പിച്ച് പീഡിപ്പിച്ചു 20 കാരൻ അറസ്റ്റിൽ

കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ പരി
ചയപ്പെട്ട, വളപട്ടണം  15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
 പുല്ലൂർ കൊടവലം ഹൗസിൽ കെ. ദേവാനന്ദനെയാണ് 20 വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ ടി.
എം. വിപിൻ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ക ഴിഞ്ഞയാഴ്ച പെൺകുട്ടിയെ ദേവാനന്ദൻ കാഞ്ഞ ങ്ങാടേക്ക് വി ളിച്ചു കൊണ്ട് വരികയായിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെ ൺകുട്ടി വീട്ടിൽനിന്ന് പോയത്. പെൺകുട്ടിയെ സ്ഥിരമായി വിളി ക്കാറുള്ള കൂട്ടുകാരിയുള്ളതിനാൽ വീട്ടുകാർ സംശയിച്ചതുമില്ല.
ദേവാനന്ദൻ
കാഞ്ഞങ്ങാട് ടൗണിലെ ലോഡിൽ രണ്ടുദിവസം ദേവാനന്ദൻ പെൺകുട്ടിയുമായി താമസിച്ചു. അതിനുശേഷം ഇരുവരും അവരവരുടെ വീടുകളിലേക്ക് പോയി. പിന്നീട് ഒരുദിവസം ദേവാനന്ദനെ ഫോണിൽ വിളിച്ച് പെൺകുട്ടി വിവാഹക്കാര്യം സം സാരിച്ചു.
എന്നാൽ വിവാഹം കഴിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതി. തുടർന്ന് പെൺകു ട്ടിയും ദേവാനന്ദനും തമ്മിൽ വാക്ക്‌തർക്കമുണ്ടായി.
വിവാഹം കഴിക്കില്ലെങ്കിൽ ജീ വിച്ചിരിക്കില്ലെന്ന് പറഞ്ഞ് പെൺകുട്ടി എലിവിഷം കഴിക്കുക യായിരുന്നുവെന്ന് പറയുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരനിലയി ൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് വളപട്ടണം പൊലീസ് കാഞ്ഞങ്ങാട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments