യുവതിയെ വീട്ടിനകത്ത് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
കരിന്തളം വടക്കേ പുലിയന്നൂരിലെ വിജയൻ്റെ ഭാര്യ സവിത 48 യാണ് മരിച്ചു. പുലിയന്നൂരിലെ വീട്ടിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീടിൻ്റെ ജനാലക്ക് ഉൾപെടെ തീ പിടിച്ചു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ തീ കെടുത്തിയിരുന്നു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് ജോലിക്ക് പോയിരുന്നു. സവിത തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിദ്യാർത്ഥി സഞ്ജയ് ഉൾപെടെ രണ്ട് മക്കൾ. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെ 9.40 മണിയോടെയാണ് സ്റ്റാറ്റസ് ഇട്ടതായി ഫോണിൽ കാണുന്നത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായാണ് സംശയം. വീടിന്റെ രണ്ടാം നിലയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
0 Comments