Ticker

6/recent/ticker-posts

പിതാവ് ഗൾഫിലേക്ക് കൊണ്ട് പോയ കുട്ടിയെ മാതാവിനൊപ്പം വിട്ട് കോടതി

കാഞ്ഞങ്ങാട് :പിതാവ് ഗൾഫിലേക്ക് കൊണ്ട് പോയ കുട്ടിയെ കോടതിയിൽ ഹാജരാക്കി. കുട്ടിയെ കോടതി  മാതാവിനൊപ്പം വിട്ടു. കൊളവയൽ സ്വദേശി തബ്ഷീറയുടെ പരാതിയെ തുടർന്നായിരുന്നു ഭർത്താവ് ചീമേനി വെള്ളച്ചാലിലെ ഷക്കീർ ഗൾഫിലേക്ക് കൊണ്ട് പോയ കുട്ടിയെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. 2022ലായിരുന്നു ആറ് വയസുളള കുട്ടിയുമായി പിതാവ് ഗൾഫിലേക്ക് പോയത്. വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് യുവതി അന്ന് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി യും ഫയൽ ചെയ്തു. അടുത്ത മാസം 3നകം കുട്ടിയെ ഹാജരാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇൻ്റർപോളിൻ്റെ സഹായം തേടി. ഷക്കീറി നെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കുട്ടിയുമായി ഷക്കീറ് മംഗലാപുരം വിമാനത്താവളം വഴി നാട്ടിലെത്തുന്ന വിവരമറിഞ്ഞ് പൊലീസ് മംഗലാപുരത്തെത്തി. തുടർന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുട്ടിയെ മാതാവിനൊപ്പം വിട്ട കോടതി ഷക്കീറിനെ ജാമൃത്തിൽ വിട്ടയച്ചു.
Reactions

Post a Comment

0 Comments