കാഞ്ഞങ്ങാട് : യൂണിഫോമിന് അളവെടുക്കുന്നതിനിടെ 12 വയസുകാരിക്ക് നേരെ പീഡന ശ്രമം. തയ്യൽ തൊഴിലാളി അറസ്റ്റിൽ. മാണിക്കോത്ത് മഡിയൻ സ്വദേശി ഗോപാലകൃഷ്ണനാണ് 56 അറസ്റ്റിലായത്. സ്കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പ്രതിശരീരത്തിൽ പല ഭാഗത്തും കയറിപ്പിടിച്ചെന്നാണ് പരാതി. പെൺകുട്ടി മാത്രമായിരുന്നു തയ്യൽകടയിലെത്തിയത്. വിവരം കുട്ടി മാതാവിനെ അറിയിക്കുകയും പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments