ചെന്നൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകാശത്ത് കുടുങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തി സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ട്രിച്ചി–ഷാര്‍ജ വിമാനം കുടുങ്ങിയത്. 141 യാത്രക്കാരുള്ള വിമാനം ഇന്ധനം തീര്‍ക്കാനായി ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് നോര്‍മല്‍ ലാന്‍ഡിങ് നടത്തിയത്. ഒന്നരമണിക്കൂറോളം വിമാനം തിരിച്ചിറക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
0 Comments