Ticker

6/recent/ticker-posts

വിഷം കഴിച്ച് ആശുപത്രിയിലായിരുന്ന 20 കാരൻ വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചു

കുറ്റിക്കോൽ :വിഷം കഴിച്ച് ആശുപത്രിയിൽ ചികിൽസയി
ലായിരുന്ന 20 കാരൻ വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചു. മുന്നാട് കുറുത്തിക്കുണ്ട്
 കൊളംബയിലെ എൻ. രാഹുൽ ആണ് മരിച്ചത്.  ഇന്ന് ഉച്ചക്ക് ശേഷം
വീടുനുള്ളിൽ കിടപ്പ് മുറിയിൽ
 തുങ്ങി മരിച്ചനിലയിൽ കാണുകയായിരുന്നു. ഏതാനും ദിവസം മുൻപ് എലിവിഷം കഴിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ട് മടങ്ങിയെത്തിയതായിരുന്നു.
 പരേതയായ രാമചന്ദ്രൻ, ഉഷ ദമ്പതികളുടെ  മകനാണ്.സഹോദരൻ അരുൺ. ബേഡകം പൊലിസ് ഇൻക്വസ്റ്റ്
നടത്തി. ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ  പോസ്റ്റ്മോർട്ടം നടത്തി .  രാത്രി 10 മണിയോടെ കൊളംബയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും.
Reactions

Post a Comment

0 Comments