Ticker

6/recent/ticker-posts

40 വർഷങ്ങൾക്ക് ശേഷം സ്കൂളിലെ സഹപാഠികൾ ഒത്തുചേർന്നു നടത്തിയ നെൽ കൃഷിയിൽ നൂറ് മേനി വിള

ഉദുമ: തരിശായി കിടന്ന വയലില്‍ ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 1981 എസ്എസ്എല്‍സി ബാച്ചിലെ സഹപാഠികള്‍ 43 വർഷങ്ങൾക്കിപ്പുറം ഒത്ത് ചേര്‍ന്ന് കൃഷിയിറക്കി.
 നെല്‍കൃഷി വിളവെടുപ്പും നടത്തി. ഉദുമ കൃഷി ഭവന്റെ കീഴിലുളള ബാര വെളളച്ചാല്‍, പാലോടം പാടശേഖരത്തിലെ  35 സെന്റ് വയലിലാണ് സഹപാഠികള്‍ ഒത്ത്ചേര്‍ന്ന് നെല്‍കൃഷിയിറക്കിയത്. തുടര്‍ച്ചയായ മൂന്നാംവര്‍ഷത്തെ കൃഷിക്ക് ആവശ്യമായ ജയ നെല്‍വിത്ത് കഴിഞ്ഞവര്‍ഷം നടത്തിയ കൃഷിയില്‍ നിന്നാണ് ഇവര്‍ ശേഖരിച്ചത്. പരമ്പരകതമായി ചെയ്ത് വന്നിരുന്ന നെല്‍കൃഷി പലകരണത്താലും  കര്‍ഷകര്‍ ഉപേക്ഷിക്കുന്ന ഇക്കാലത്ത്  ഈ സംരംഭം മറ്റുളളവര്‍ക്ക് മാതൃകയായി. ഉദുമ കൃഷിഭവന്റെ ഈ വര്‍ഷത്തെ യുവ കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ദിനേശന്‍ മുല്ലച്ചേരി വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിച്ചു. നെല്ല് വിളഞ്ഞ് കൊയ്യാനായ സമയത്ത് പക്ഷികള്‍ കൂട്ടത്തോടെ വന്നു കതിര് കൊത്തികൊണ്ട് പോകുന്നതിന് പുറമെ കാട്ടുപന്നികള്‍ വന്ന് നശിപ്പിച്ചിരിക്കുന്നതും പതിവാ
യിരുന്നുവെന്നും ഇതെല്ലാം മറികടന്ന് നല്ലവിളവ് ലഭിച്ചിട്ടണ്ടെന്നും കൃഷിക്ക് ചുക്കാന്‍ പിടിച്ച കൂട്ടായ്മ കണ്‍വീനര്‍ പുരുഷോത്തമന്‍ നായര്‍ പറഞ്ഞു.  രണ്ടു വര്‍ഷവും നടത്തിയ കൃഷിയില്‍ നിന്ന് ലഭിച്ച അരി ഉപയോഗിച്ച് സ്‌കൂളില്‍ പുത്തരി സദ്യ ഒരുക്കിയിരുന്നു.  ഗുരുനാഥന്മാര്‍ക്ക് സൗജന്യമായി ഗുരുദക്ഷിണയായി അരിയും നല്‍കി.  ബാക്കിവന്ന അരി സഹപാഠികള്‍ക്ക് വിതരണവും നടത്തി. പതിവ് പൊലെ ഈവര്‍ഷവും സ്‌കൂളില്‍ പുത്തരി നടത്തുവാനും ബാക്കിയുളള അരി സഹപാഠികള്‍ക്ക് വിതരണം ചെയ്യാനുമാണ് ഉദ്ദേശം. ഉദ്ഘാടന ചടങ്ങില്‍ ബാച്ച് കമ്മിറ്റി പ്രസിഡന്റ് എച്ച്. ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രത്നാകരന്‍, ജൊയിന്റ് കണ്‍വീനര്‍ നാരായണന്‍ വേങ്ങയില്‍, സഹപാഠികളായ അശോക് കുമാര്‍, ഭാസ്‌കരന്‍ മുക്കുന്നോത്, രാഘവന്‍, വത്സല, നസിറ, ഹനീഫ, കണ്ണന്‍  സംസാരിച്ചു. വിശ്വനാഥന്‍, ഭാസ്‌കരന്‍, മൊയ്തീൻ, കരുണാകരന്‍, വിജയരാഘവന്‍, കരുണാകരന്‍ ഒഴിഞ്ഞവളപ്പ്, ഹംസ, തമ്പാന്‍ നായര്‍, സലാവുദ്ധീന്‍, നാരായണന്‍, രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഭാസ്‌ക്കരന്‍ നേതൃത്വം നല്‍കി.
Reactions

Post a Comment

0 Comments