Ticker

6/recent/ticker-posts

ബേക്കറി വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ട് പോയി 9 ലക്ഷം കവർന്ന കാസർകോട് സ്വദേശികൾ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ : പുലർച്ചെ
ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന
ബേക്കറി വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ട് പോയി 9 ലക്ഷം കവർന്ന കാസർകോട്  സ്വദേശികൾ ഉൾപ്പെടെ 3 പേർ കണ്ണൂരിൽ അറസ്റ്റിൽ . പെരുമ്പള കോളിയടുക്കത്തെ അഷറഫ് 24, ബേഡഡുക്ക നെക്രാജെയിലെയു.എൻ. മുസമ്മിൽ 24 എന്നിവരാണ്  അറസ്റ്റിലായത്. ചക്കരക്കല്ല് കമാൽ പീടികയിലെ റഫീഖിനെ 55 കഴിഞ്ഞ സെപ്തംബർ 5 ന് പുലർച്ചെ തട്ടിക്കൊണ്ട് പോയി പണം കവരുകയായിരുന്നു. ബംഗ്ളുരുവിലെ ബേക്കറി വ്യാപാരിയായ റഫീഖ് കമാൽ പീടികയിൽ പുലർച്ചെ 5 ന് ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോകവെ ഇടവഴിയിൽ വെച്ച് ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ട് പോയി പണം അപഹരിക്കുകയും ശേഷം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെയായതിനാൽ കാറിനെ കുറിച്ചോ പ്രതികളെ കുറിച്ചോ പരാതിക്കാരന് ഒന്നും അറിയാൻ സാധിച്ചില്ല. ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ പഴുതടച്ച് ഒരു മാസമായി തുടർന്ന അന്വേഷണത്തിൽ ഇന്ന് പുലർച്ചെ പ്രതികളെ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും  അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. റഫീഖ് പണവുമായി ബംഗ്ളുരുവിൽ നിന്നും വരുന്നത് പ്രതികൾക്ക് ആരോ ഒറ്റിക്കൊടുക്കുകയായിരുന്നു. ഇതനുസരിച്ചാണ് പ്രതികൾ പദ്ധതി നടപ്പിലാക്കിയത്. കേസിലെ മുഖ്യ പ്രതിയായ മറ്റൊരു കാസർകോട് സ്വദേശിയെ കണ്ടെത്താനുണ്ടെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. കാർ ഉടമ ഇരിക്കൂർ കല്യാടിലെ സിജോയും അറസ്റ്റിലായിട്ടുണ്ട്. ഷിനോജ്  എന്ന പ്രതിയെയും പിടികൂടാനുണ്ട്. 23 കിലോമീറ്റർ ദൂരം വരെ സി.സി.ടി.വി ക്യാമറ പിന്തുടർന്ന് പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ എ . സി . പി ടി.കെ. രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം പി . ആസാദ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. നാസർ, പി.കെ. നാസർ, കെ. നിഷാന്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments