Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടം: റിട്ട. എ. എസ്. ഐ ഉൾപ്പെടെ ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ ഉണർന്ന് പ്രവർത്തിച്ച് പൊലീസ്

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് റിട്ട. എ. എസ്. ഐ ഉൾപെടെ
ക്ഷേത്ര ഭാരവാഹികളായ മൂന്ന് പേർ അറസ്റ്റിൽ. റിട്ട. എ. എസ്. ഐ ഭരതൻ, രാജേഷ്, ചന്ദ്രശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രാത്രി ഹോസ്ദുർഗ് മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ ഹാജരാക്കി. മൂന്ന് പേരെയും 14 ദിവസ
ത്തേക്ക് കോടതി റിമാൻ്റ് ചെയ്തു.
 എട്ട് ക്ഷേത്ര ഭാരവാഹികളെ പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. അപകടം നടന്ന ഉടൻ നീലേശ്വരം പൊലീസ് സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പൊലീസ് മുൻ പന്തിയിലുണ്ടായിരുന്നു. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നിരവധി പേരെ പൊലീസ് നേരിട്ട് ആശുപത്രിയിലെത്തിച്ചു.
 കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യാനുമായി.
  പൊലീസിന് പുറമെ
 അപകടം നടന്നത് മുതൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ വാർഡ് കൗൺസിലർ ഇ. ഷജീറുമുണ്ടായിരുന്നു.അപകടം നടന്ന സമയം മുതൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാനും മറ്റു സഹായങ്ങൾ ചെയ്യാനുമായി ഓടി നടക്കുന്ന ഷജീർ രാവിലെ എട്ടു മണി കഴിഞ്ഞും  ഓട്ടത്തിലായിരുന്നു.
Reactions

Post a Comment

0 Comments