കാഞ്ഞങ്ങാട് : നാലംഗ സംഘം കാറിൽതട്ടിക്കൊണ്ട് പോയ യുവാവിനെ ഒരു ദിവസത്തിന് ശേഷം താമരശ്ശേരിയിൽ ഉപേക്ഷിച്ച് സംഘം ക്ഷപ്പെട്ടു. ചട്ടഞ്ചാൽ കുന്നാറയിലെ കെ.അർഷാദിനെ 26 യാണ് ഉപേക്ഷിച്ചത്. കുന്നാറയിലെ ഹോട്ടലിനടുത്ത് നിൽക്കുകയായിരുന്ന യുവാവിനെ വെള്ളിയാഴ്ച ഉച്ചക്ക് സ്വിഫ്റ്റ് ഡിസയർ കാറിൽ നാലംഗ സംഘം തട്ടി ക്കൊണ്ട് പോവുകയായിരുന്നു. സുഹൃത്ത് കുന്നാറയിലെ ഹസൻ ഫഹാദ് മേൽപ്പറമ്പ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ ഇന്നലെ രാത്രി യുവാവിനെ ഉപേക്ഷിച്ചത്. ഇന്ന് രാവിലെയുവാവ് മേൽപ്പറമ്പ പൊലീസിൽ ഹാജരായി. മടിക്കൈ, സുള്ള്യവഴികാറിൽ കൊണ്ട് പോയി മർദ്ദിച്ച ശേഷം ഒടുവിൽ താമരശ്ശേരി റോഡരികിൽ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടതായിയുവാവ് പൊലീസിനോട് പറഞ്ഞു. ഇവിടെ നിന്നും ബസ് കയറി നാട്ടിലെത്തുകയായിരുന്നുവെന്നും പറയുന്നു. സംഭവത്തിൽതമ്മു ഉൾപെടെയുള്ള 4 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പൂച്ചക്കാടുള്ള താജുദ്ദീൻ, ഫഹാദിന് കൊടുക്കാനുള്ള പണത്തിന് വേണ്ടി അർഷാദ് ഫോണിൽ വിളിച്ചിരുന്നുവെന്നും താജുദ്ദീൻ്റെ പാസ്പോർട്ടും എ.ടി.എം കാർഡും വാങ്ങി വെച്ച വിരോധമാണ് തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കും.
0 Comments