Ticker

6/recent/ticker-posts

മുൻ കേരള യുക്തിവാദി ജില്ലാ പ്രസിഡൻ്റ് എച്ച്. കറുവൻ അന്തരിച്ചു മൃതദേഹം മെഡിക്കൽ കോളേജിന്

ഉദുമ  : ബേവൂരി ഹൈദർ വളപ്പിലെ എച്ച് കറുവൻ 80അന്തരിച്ചു. 
മംഗളൂരു എഫ്സിഐ അസി.മാനേജറായി വിരമിച്ചു.
കേരള യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ്, ബേവൂരി സൗഹൃദ വായനശാല സ്ഥാപക വൈസ് പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം നാളെ പകൽ 12ന്
പരിയാരം മെഡിക്കൽ കോളേജിലേക്ക് വിദ്യാർഥികളുടെ പഠനാവശ്യത്തിനായി  കൈമാറും.
ഭാര്യ: പരേതയായ വിമല (പിഡബ്യുഡി). മക്കൾ:  അജിത്, അനീഷ് (ഗൾഫ്). മരുമക്കൾ:ലീബ (കൊളവയൽ), സിജി (തൃക്കരിപ്പൂർ). പരേതരായ എച്ച്. ഗോപാലൻ മാസ്റ്റരുടെ യുടെയും ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രമണി,വിശ്വംഭരൻ, പുരുഷോത്തമൻ, എച്ച്. ഹരിഹരൻ (ഹൈവൽ മെഡിക്കൽ ഷോപ്പ്, ഉദുമ), എച്ച്. വേലായുധൻ (ദേശാഭിമാനി ഉദുമ ഏജൻ്റ്).
Reactions

Post a Comment

0 Comments