കാഞ്ഞങ്ങാട് :സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം
ഹോസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിച്ചത്. നീലേശ്വരം എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ യുപി സ്കൂൾ പരിസരത്തും പിലിക്കോട് സികൃഷ്ണൻ നായർ സ്മാരക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തും ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകും തുടർന്ന് കരിവെള്ളൂർ എവി സ്മാരകഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രയാണം തുടരും.
ദീപശിഖ പ്രയാണം നവംബർ ഒന്നിന് ഹോസ്ദുർഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ അഡ്വ സി. എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്'' പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ സംബന്ധിച്ചു. ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഡിസ്കസ് ത്രോ സിൽവർ മെഡലിസ്റ്റ്
സർവാൻ ,
കോമ്മൺവെൽത്ത്, ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഷോട്ട്-പുട്ട് മെഡലിസ്റ്റ്
അനുപ്രിയ എന്നിവർ ' ചേർന്ന് ദീപശിഖ തെളിക്കുകയും
0 Comments