കാഞ്ഞങ്ങാട് :
ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ്. പനയാൽ ചന്ദ്രപുരത്തെ സുഹറയുടെ 51 പരാതിയിൽ ഭർത്താവ് ഹംസ 61 ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പൈപ്പിൻ്റെ കഷണം കൊണ്ട് കഴുത്തിനും പുറത്തും അടിവയറ്റിനും അടിച്ച് പരിക്കേൽപ്പിച്ചതായും തലക്കടിച്ച സമയം കൈകൊണ്ട് തടുത്തില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. 1988 ജനുവരി 7 നായിരുന്നു ഇവരുടെ വിവാഹം. 2022 ജുലൈ മുതൽ പീഡിപ്പിക്കുന്നുണ്ടെന്നാണ് പരാതി.
0 Comments