കാഞ്ഞങ്ങാട് : ട്രെയിൻ എത്തിയ സമയത്തും പാളത്തിന് മുകളിൽ വാഹനങ്ങൾ .ഹോസ്ദുർഗ് കുശാൽ നഗർ റെയിൽവെ ഗേറ്റിൽ ആണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് തുറന്ന് വെച്ച ഗേറ്റിലൂടെ വാഹനങ്ങൾ കൂട്ടത്തോടെ കടന്ന് പോകുന്നതിനിടെ ട്രെയിൻ മംഗലാപുരം ഭാഗത്തേക്ക് എത്തി. ഗേറ്റ് കീപ്പർ പെട്ടന്ന് ഗേറ്റ് താഴ്ത്താൻ ശ്രമിച്ചെങ്കിലും രണ്ട് കാറുകളും ഒരു ഓട്ടോയും പാളത്തിന് മുകളിലായിരുന്നു. കാറിൻ്റെ പിറക് ഭാഗം ഗേറ്റിനടുത്തായതിനാൽ അടക്കാനുമായില്ല. ഇതോടെ വാഹനത്തിലുള്ള വർ ക നിലവിളിച്ചു. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഇറങ്ങി ഓടി. ഗേറ്റടച്ചതായി സിഗ്നൽ ലഭിക്കാത്തതിനാൽ ട്രെയിൻ വേഗത കുറച്ച് നിർത്തിയെന്ന നിലയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഗേറ്റടക്കാൻ ഫോൺ വഴി സിഗ്നൽ കിട്ടിയതിന് പിന്നാലെ വാഹനങ്ങളുടെ വലിയ തിരക്ക് മൂലം ഗേറ്റടക്കാനായില്ലെന്ന് ഗേറ്റ് കീപ്പർ പറയുന്നു. വാഹനങ്ങൾ തുടരെ തുടരെ കടന്ന് പോകുന്നതിനിടെ ട്രെയിൻ വരികയായിരുന്നു.വൈകുന്നേരമായതിനാൽ വലിയ തിരക്കായിരുന്നു.
0 Comments