Ticker

6/recent/ticker-posts

കള്ളാർ യുവാവിനെ ചൈനയിൽ കപ്പലിൽ കാണാതായ സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :കള്ളാർ സ്വദേശിയായ യുവാവിനെ ചൈനയിൽ നിന്നുള്ള കപ്പൽ യാത്രക്കിടെ കാണാതായ സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്തു. കള്ളാർ അഞ്ചാല അഞ്ചിറക്കാട്ട് ആൽബർട്ട് ആൻ്റണിയെ 22യാണ് കാണാതായത്. ഫിനാജി മാരിടൈം എന്ന കപ്പലിൽ നിന്നും യാത്രക്കിടെ  ആറ് ദിവസം മുൻപ്  കാണാതായെന്നാണ് കപ്പൽ അധികൃതർ വീട്ടുകാരെ അറിയിച്ചത്. ഈ കപ്പലിലെ ജീവനക്കാരനായിരുന്നു യുവാവ്. ആറ് മാസം മുൻപാണ് കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയിൽ നിന്നും 100 നോട്ടിക്കൽ മൈൽ അകലെ നിന്നും കാണാതായെന്നാണ് പറഞ്ഞത്. കപ്പൽ അധികൃതർ ഇതേകമ്പനിയുടെ മറ്റൊരു കപ്പൽ ജീവനക്കാരനായ കാസർകോട് സ്വദേശിയെ ഇ-മെയിൽ വഴി അറിയിച്ചു. അവധിയിൽ കാസർകോടുള്ള ഇദ്ദേഹമാണ് വിവരം വീട്ടുകാരെ കള്ളാ റിലെത്തി അറിയിച്ചത്. കാണാതാവുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആൽബർട്ട് വീട്ടിലേക്ക് വിളിച്ചിരുന്നു. കപ്പലിൽ കയറുന്നതിന് മുൻപ് എടുത്ത തൻ്റെ ഫോട്ടോയുവാവ് വീട്ടുകാർക്ക് അയച്ച് കൊടുത്തിരുന്നു. യുവാവിനെ കുറിച്ച് യാതൊരു വിവരം ലഭിക്കാതെ വന്നതോടെയാണ് പിതാവ് കെ എം.ആൻ്റണി 57
ഇന്നലെ രാജപുരം പൊലീസിൽ പരാതി നൽകിയത്. പൊലിസിൻ്റെ പ്രാഥമിക അന്വേഷണം നടക്കുന്നു. കഴിഞ്ഞ ഏപ്രീൽ 11 ന് ആയിരുന്നു വീട്ടിൽ നിന്നും പോയത്.
Reactions

Post a Comment

0 Comments