കാഞ്ഞങ്ങാട്: മദ്യ വിൽപ്പനയെ ചോദ്യംചെയ്ത കുടുംബശ്രീ പ്രവർത്തകരെ വിൽപ്പനക്കാരുടെ നേതൃത്വത്തിൽ ആക്രമിച്ചതായി പരാതി. അഞ്ച് സ്ത്രീകൾക്ക് പരുക്കേറ്റു.മുള വടി കൊണ്ട് അടിക്കുകയും ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. മുടി പിടിച്ചു വലിച്ചതായും പരാതിയുണ്ട്. രാവണേശ്വരം സെറ്റിൽമെന്റ് സ്കീമിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുടുംബശ്രീ പ്രവർത്തകരായ ശോഭ, രോഹിണി എന്നിവരുൾപ്പെടെ അഞ്ചു പേരെയാണ് ആക്രമിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ സംഭവത്തിൽ
ഹോസ്ദുർഗ് പോലീസ് കേസെടുത്തു. 6 പേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. മദ്യ വിൽപ്പന ന നടത്തുന്നതിനെ എതിർത്തതിനാണ് സ്ത്രീകളെ ആക്രമിച്ചതെന്നാണ് പരാതി. ഇതേ സംഭവത്തിൽ ബിന്ദു,രാജൻ ബാബു ജിബിൻ രാജ് എന്നിവരുടെ പരാതിയിൽ പത്തു പേർക്കെതിരെയും കേസുണ്ട്.തടഞ്ഞിട്ട് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന പരാതിയിലാണ് കേസ്. 10 പേർക്കെതിരെയാണ് കേസെടുത്തത്.
0 Comments