Ticker

6/recent/ticker-posts

സ്വകാര്യ ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചെറുവത്തൂർ:സ്വകാര്യ ബസ് ഡ്രൈവർ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു.
 അർച്ചന ബസ് ഡ്രൈവർ ചെറുവ ത്തൂർ പുതിയകണ്ടത്തെ കെ.പി.പ്രകാശൻ 47 ആണ് മരിച്ചത്. ഇന്നലെ
രാവിലെ ചീമേനിയിലേക്ക് ബസ് എടുക്കാൻ പോയ സമയത്താണ് ഹൃദയാഘാത മുണ്ടായത്. പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് മിംസിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കേശവൻ. മാതാവ്: കെ.പി.കല്യാണി. ഭാര്യ: ശ്രുതി (പിലിക്കോട്). മകൾ: അമയ (വിദ്യാർഥിനി). സഹോദരങ്ങൾ: ശ്രീനിവാസൻ, കെ.പി.അ ശോകൻ, കെ.പി.രാജൻ.
ഇന്ന് രാവിലെ  ചെറുവത്തൂർ ഹൈവേ ഓട്ടോ സ്റ്റാൻ്റിലും പുതിയകണ്ടത്തിലും പൊതുദർശനം. സംസ്കാരം തുടർന്ന് പുതിയകണ്ടം പൊതു ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments