കാസർകോട്:പുലർച്ചെ ഇലക്ട്രിക് പോസ്റ്റിന് സമീപം പരിക്ക് പറ്റിയ നിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു. തളങ്കര
ബാങ്കോട് സി. എച്ച്. മുഹമ്മദ് കോയ റോഡിലെ ഡാനി അബ്ദുല്ലയുടെ മകൻ കബീർ 24 ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാത്രിയാണ് മരണം. കഴിഞ്ഞ 23 ന് പുലർച്ചെ തളങ്കര മുപ്പതാം മൈലിൽ ഇലക്ട്രിക് പോസ്റ്റിന് സമീപം പരിക്ക് പറ്റിയ നിലയിൽ കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments