Ticker

6/recent/ticker-posts

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴ് ലക്ഷം രൂപ തട്ടി അധ്യാപികക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴ് ലക്ഷത്തിലേറെ 
രൂപ തട്ടിയെടുത്ത
അധ്യാപികക്കെതിരെ കേസ്. പെരുമ്പള വയലാം കുഴിയിലെ കെ. നിധിൻ്റെ ഭാര്യ ഡി.വി. ധനിഷ് മ27 യുടെ പരാതിയിൽ പെരളത്തെ സചിതറൈക്ക് എതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 21 ന് ഫോണിൽ വിളിച്ച് സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് 701500 രൂപ പലപ്പോഴായി വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. മുൻ യുവജന നേതാവായ അധ്യാപികക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.
Reactions

Post a Comment

0 Comments