Ticker

6/recent/ticker-posts

സഹോദരൻ ഹൃദയാഘാതം മൂലം മരിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: മണിക്കൂറുകൾ ഇടവിട്ട്  സഹോദരങ്ങൾ ഹൃദയാഘാതം മൂലം മരിച്ചു.
 മാണിക്കോത്തെ  കൊറപ്പാളുവും 76, സഹോദരൻ കൃഷ്ണനുമാണ് 80  മരിച്ചത്. കൃഷ്ണൻ ഇന്ന് രാവിലെ 6 മണിയോടെയാണ് മരിച്ചത്. വിവരമറിഞ്ഞ് കരുണന്റെ സഹോദരി കൊറപ്പാളുവിനും ഹൃദയാഘാതമുണ്ടായി. രാവിലെ പത്ത് മണിയോടെ ജില്ലാ ആശുപത്രിയിൽ മരിച്ചു.
പരേതനായ കുഞ്ഞിരാമനാണ് കൊറപ്പാളുവിന്റെ ഭർത്താവ്. മക്കൾ: രവി, സുന്ദരൻ, ഓമന. മരുമക്കൾ: തങ്കമണി, വിധു, രാമചന്ദ്രൻ.
നാണിയാണ് കൃഷ്ണന്റെ ഭാര്യ. മക്കൾ: ശൈലജ, സുനിൽ, അനിൽ, പരേതനായ ശശി. മരുമക്കൾ: രമ്യ, പരേതനായ കൃഷ്ണൻ. ഇരുവരുടെയും ഭൗതികശരീരങ്ങൾ ഇടവിട്ട മണിക്കൂറുകളിൽ  മാണിക്കോത്ത് സമുദായശ്മശാനത്തിൽ സംസ്ക്കരിച്ചു.
Reactions

Post a Comment

0 Comments