കാഞ്ഞങ്ങാട് :
ഉറക്കി കിടത്തിയ 28 ദിവസം പ്രായമായ ആൺ കുഞ്ഞ് മരിച്ച നിലയിൽ . തെക്കിൽ ഉക്രംപാടിയിലെ ബദറുദ്ദീൻ്റെയും ഖദീജത്ത് അഷ്ഫീനയുടെയും കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെ അനക്കമില്ലാതെയും കരുവാളിച്ചും കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. മേൽപറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഉറക്കത്തിൽ മരിച്ചതാകാമെന്നാണ് കരുതുന്നത്. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.
0 Comments