കാഞ്ഞങ്ങാട് :നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച്ച അറസ്റ്റ ചെയ്ത് റിമാന്റിലാക്കിയ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി. ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് ഇന്ന്ജാമൃമനുവദിച്ചത്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് പൊലീസിൽ ഹാജരാക്കണമെന്ന ഉപാധികളോടെയാണ് ജാമൃമനുവദിച്ചത്. റിമാൻ്റിലുള്ള നാലാമത്തെ പ്രതിവിജയൻ അടുത്ത ദിവസം ജാമ്യാപേക്ഷ നൽകു ന്നുണ്ട്.
0 Comments