Ticker

6/recent/ticker-posts

തൃക്കണ്ണാട് വൻ കടലാക്രമണം കെട്ടിടങ്ങൾ തകർന്ന് വീണു, സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട് :തൃക്കണ്ണാട് വൻ കടലാക്രമണം. ഇന്ന് ഉച്ചക്ക് ആളുകൾ നോക്കി നിൽക്കെ രണ്ട്കെട്ടിടങ്ങൾ തകർന്ന് വീണു. കാഞ്ഞങ്ങാട് - കാസർകോട്
 സംസ്ഥാന പാതയിൽ കുറച്ച് നേരം ഗതാഗതം സ്തംഭിച്ചു. സംസ്ഥാന പാതയിൽ കടൽ ഏത് സമയത്തും കയറുമെന്ന അവസ്ഥയിലാണ്. കെട്ടിടങ്ങൾ പാടെ കടലെടുത്തു. നാട്ടുകാർ ഭീതിയിലും പ്രതിഷേധത്തിലുമാണ്. സ്ഥലത്ത് നാട്ടുകാർ തടിച്ച് കൂടിയിട്ടുണ്ട്. ജില്ലാ കലക്ടർ ഉൾപെടെ സ്ഥലത്തെത്തും. വലിയ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. കര വലിയ രീതിയിൽ കടലെടുത്തു.
Reactions

Post a Comment

0 Comments