പ്രാർത്ഥനകൾ വിഫലമായി നാടിനെ കണ്ണീരണിയിച്ച്
എം.കെ. മൻസൂർ യാത്രയായി. വടകരമുക്ക് ആവിക്കരയിലെ പരേതനായ അസൈനാറിൻ്റെ മകൻ മൻസൂർ 44 അന്തരിച്ചു. വിയ്യൂർ ആശുപത്രിയിൽ 20 ദിവസം മുൻപ് മഞ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നള്ള ചികിൽസയിലായിരുന്നു. മാസങ്ങളായി രോഗാവസ്ഥയിൽ ചികിൽസയിലായിരുന്നുവെങ്കിലും ഇടക്ക് ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായിരുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക, കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്നു മൻസൂർ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ്റെ വിയോഗം ഉൾകൊള്ളാൻ ഇനിയും നാട്ടുകാർക്കായിട്ടില്ല. ഖബറടക്കം ബുധൻ മീനാപ്പീസ് പള്ളി ഖബർസ്ഥാനിൽ നടക്കും. മാതാവ്: വദീജ.സഹോദരിമാർ : നസീമ,ഖൈറുന്നിസ .
0 Comments