പുലർച്ചെ 4 മണിക്ക് ആണ് പടന്ന റഹ്മാനിയ്യ മദ്രസ ജംഗ്ഷനിൽ പുലിയെ കണ്ടത്. മതിൽ ചാടി കടന്ന പുലി പഴയ മദ്രസ കെട്ടിടത്തിനടുത്തുള്ള കാടിനകത്ത് പോയതായും പറയുന്നു. എയർപോർട്ടിൽ നിന്നും മടങ്ങിയ രണ്ട് യുവാക്കൾ ആദ്യം കണ്ടത്. വിവരമറിഞ്ഞ്
ചന്തേര
പൊലീസ് , ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
പരിസരത്തുള്ള വി.പി. അസീസിൻ്റെ വീട്ടിലെ ക്യാമറ പരിശോധിച്ചപ്പോൾ മതിൽ ചാടി കടക്കുന്ന പുലിയുടെ
ദൃശ്യങ്ങൾ ലഭിച്ചു.
0 Comments