Ticker

6/recent/ticker-posts

പ്രണയ നൈരാശ്യത്തെ തുടർന്ന് റെയിൽ പാളത്തിൽ കല്ല് വെച്ചു ട്രെയിനുകളെ അപകടപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :പ്രണയ നൈരാശ്യത്തെതുടർന്ന് റെയിൽപാളത്തിൽ കല്ല് വെച്ച് ട്രെയിനുകളെ അപകടപെടുത്താൻ ശ്രമിച്ചയുവാവ് അറസ്റ്റിൽ.
 കളനാട് റെയിൽവേ ട്രാക്കിൽ കല്ലുവെച്ച  പ്രതിയെയാണ് പിടികൂടിയത്. പത്തനംതിട്ട ഏഴംകുളം ആറുകാലികൾ വെസ്ററയിലെ
അഖിൽ മാത്യു,21വിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ആർപിഎഫിന്റെയും ജിആർപിയുടെയും സംയുക്തമായ നീക്കത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. പ്രണയ
നൈരാശ്യത്തെ തുടർന്നാണ് ട്രെയിനിന് കല്ലുവെച്ചതെന്ന് അഖിൽ മാത്യു ആർ.പി.എഫിനോട് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു പാളത്തിന് മുകളിൽ നിരവധി കരിങ്കല്ലുകൾ വെച്ചത്. ഒപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നുവെങ്കിലും കല്ല് വെച്ചതിൽ പങ്കില്ലെന്ന് കണ്ട് കസ്റ്റ
ഡി യിലെടുത്തിരുന്ന ഈ യുവാവിനെ വിട്ടയച്ചു. പ്രണയ
നൈരാശ്യത്തെ തുടർന്ന് വീട് വിട്ട ശേഷം  ജോലി അന്വേഷിച്ച് ആണ് കാസർകോട് വന്നതെന്നാണ് യുവാവ് അന്വേഷണ സംഘത്തോട്
പറഞ്ഞത്. കല്ലിനു മുകളിലൂടെ
ട്രെയിൻ കടന്നുപോകുമ്പോൾ അസാധാരണത്വം അനുഭവപെട്ടിരുന്നു.
 ആർപിഎഫ് ഇൻസ്പെക്ടർ,അക്ബർ അലി,എസ് ഐ മാരായ കതിരേഷ് ബാബു, എ. പി. ദീപക്ക്, റെയിൽവെ പൊലീസ് ഇൻസ്പെക്ടർ എം. റെജി കുമാർ, എസ്.ഐ എൻ . വി .
പ്രകാശൻ,  ആർപിഎഫ് എ.എസ്.ഐ മാരായ ഷിജു,വിനോജ്, അജിത് കുമാർ, സിവിൽ ഓഫീസർ ശ്രീരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ
രാകേഷ്,
ജ്യോതിഷ് എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ്   പ്രതികളെ കണ്ടെത്തിയത്.
Reactions

Post a Comment

0 Comments