Ticker

6/recent/ticker-posts

മാലിന്യത്തിൽ തപ്പി വനപാലകർ റെയിൽവെ ടിക്കറ്റും പുക പരിശോധന റസീറ്റും കിട്ടി പിന്നാലെ ആളെ പൊക്കി

കാഞ്ഞങ്ങാട് : മാലിന്യക്കൂമ്പാരത്തിൽ നിന്നുംറെയിൽവെ ടിക്കറ്റും പുക പരിശോധന റസീറ്റും കണ്ടെത്തിയത് പ്ലാൻ്റേഷൻ തോട്ടത്തിൽ തള്ളിയ രണ്ട് ചാക്ക് പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ഉടമയെ കുടുക്കി. ചുള്ളിക്കര ക്ക് സമീപം കൊട്ടോടി റോഡിൽഫോറസ്റ്റിൻ്റെ കീഴിലുള്ള കശുവണ്ടി തോട്ടത്തിൽ രണ്ട് ദിവസം മുൻപാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ  ചാക്കുകളിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. പരാതിയെ തുടർന്ന് പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സേസപ്പയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. ചാക്കുകെട്ടുകൾ പരിശോധിച്ചു. മാലിന്യം പരിശോധിച്ചപ്പോൾ ഇതിൽ റെയിൽവെ ടിക്കറ്റും പുക പരിശോധന റസീറ്റും കണ്ടെത്തി. ചുള്ളിക്കര സ്വദേശിയും കുടുംബവും സഞ്ചരിച്ച റെയിൽവെ ടിക്കറ്റുകളിൽ  പേര് കണ്ടെത്തി. മാലിന്യം തള്ളിയത് ഈ വീട്ടിൽ നിന്നു മാണെന്ന് മനസിലായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിൻ്റെ വീട്ടിലെത്തി. മാലിന്യം കൊണ്ട് പോകാൻ ഉപയോഗിച്ച സ്കൂട്ടി കസ്റ്റഡിയിലെടുത്തു. വാഹനം നാളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് വനപാലകർ പറഞ്ഞു. ഉടമക്കെതിരെ കേസെടുത്തു. തുടർനടപടി ആവശ്യപ്പെട്ട് വനപാലകർ രാജപുരംപൊലീസിലും കള്ളാർ പഞ്ചായത്തിനും റിപ്പോർട്ട് നൽകി. പഞ്ചായത്ത് പിഴചുമത്തിയിട്ടുണ്ട്. മുൻപും ഈ ഭാഗത്ത് മാലിന്യം തള്ളിയ വരെ പിടികൂടിയിട്ടുണ്ട്. 

Reactions

Post a Comment

0 Comments