Ticker

6/recent/ticker-posts

വീട്ടിൽ നിന്നും നാല് ലക്ഷം രൂപയും കാറിൽ നിന്നും അര ലക്ഷം രൂപയും കവർച്ച ചെയ്തു

കാഞ്ഞങ്ങാട് : കാറിൽ നിന്നും വീട്ടിൽ നിന്നുമായി നാലര ലക്ഷം രൂപ കവർച്ച ചെയ്തതായി പരാതി. കള്ളാർ പ്ലാവുള്ളക്കയത്തെ എ. ജയരാജൻ്റെ വീട്ടിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലുമാണ് കവർച്ച നടന്നത്. വീട്ടിലെ ഓഫീസ് മുറിയിൽ നിന്നും നാല് ലക്ഷം രൂപയും കാറിൽ നിന്നും അര ലക്ഷവും കവർച്ച ചെയ്തതായാണ് പരാതി.സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Reactions

Post a Comment

0 Comments