Ticker

6/recent/ticker-posts

ക്രിപ്റ്റോകറൻസിയുടെ പേരിൽ പടന്നക്കാട് യുവാവിൻ്റെ മുപ്പത്തിമൂന്നര ലക്ഷം തട്ടിയെടുത്തു

കാഞ്ഞങ്ങാട് : ക്രിപ്റ്റോകറൻസിയുടെ പേരിൽ വൻ തട്ടിപ്പ് ' ട്രേഡിംഗ് നടത്തിയാൽ നാലിരട്ടി വാഗ്ദാനം ചെയ്ത് പടന്നക്കാട് യുവാവിൻ്റെമുപ്പത്തിമൂന്നര ലക്ഷത്തിലേറെ രൂപതട്ടിയെടുത്തു. പടന്നക്കാട് കുറുന്തൂരിലെ ടി.വി. മനോജിനാണ് 38 പണം നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ ജ്യോതി നന്ദ് കുമാർ, അഭിഷേക്, അഷ് തോഷ് ശർമ്മ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജുലൈ 21 മുതൽ ആഗസ്റ്റ് 22 വരെയുള്ള കാലയളവിലായിരുന്നു പണം നിക്ഷ പിച്ചത്. 3359775 രൂപയാണ് നിക്ഷേപിച്ചത്. മുതലും ലാഭവും ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. അന്വേഷണം ആരംഭിച്ചു.


Reactions

Post a Comment

0 Comments