കാഞ്ഞങ്ങാട് : ഓട്ടോറിക്ഷക്ക് പിന്നിലിടിച്ച കാർ നിർത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രി യിൽ കൊണ്ട് പോകാതെ കടന്നു കളഞ്ഞ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. രാത്രി 10.30 ന് അജാനൂർ കൊളവയലിലാണ് അപകടം. ഓട്ടോ ഡ്രൈവർ കൊളവയലിലെ കെ.പ്രഭാകരനാണ് 53 പരിക്കേറ്റത്. പൊയ്യക്കര ഭാഗത്ത് നിന്നും ഇഖ്ബാൽ ജംഗ്ഷൻ ഭാഗത്തേക്ക് ഓടിച്ചു വന്ന ഓട്ടോക്ക് പിന്നിൽ കാറിടിക്കുകയും ഓട്ടോമറിയുകയും ചെയ്തു. എന്നാൽ രാത്രി ഗുരുതരമായി പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുകയോ, പൊലീസിൽ വിവരം അറിയിക്കുകയോ ചെയ്യാതെ കാർ യാത്രക്കാർകടന്നു കളയുകയായിരുന്നു. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. പ്രഭാകരൻ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്.
0 Comments