കാഞ്ഞങ്ങാട് :കടയിലേക്ക് പോയ
17 വയസുകാരനെ
കാണാതായതായി പരാതി. രാവണീശ്വരം തെക്കേപ്പള്ളത്തെ അതുൽ യാദവിനെയാണ് കാണാതായത്. വൈകീട്ട് കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ പിതാവ് കുഞ്ഞികൃഷ്ണൻ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments