Ticker

6/recent/ticker-posts

ടെറസിൽ തുണി ഉണക്കുന്ന സമയം വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ പെൺകുട്ടി മരിച്ചു

കാസർകോട്:ടെറസിൽ തുണി ഉണക്കുന്ന സമയം അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ പെൺകുട്ടി മരിച്ചു.ബദിയടുക്ക പെർള കുദുവ സ്വദേശിയും ഇടിനടുക്കയിൽ താമസക്കുന്ന
 ഇസ്‌മായിലിൻ്റെ മകൾ ഫാത്തിമ ബിർ 17 ആണ് മരിച്ചത്. ഇന്ന് രാവിലെ യാണ് സംഭവം. ഷോക്കേറ്റ് വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഉമ്മ
അവ്വമ്മക്ക് പരിക്കേറ്റു. ഇവരെ ചെങ്കളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്-ടി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Reactions

Post a Comment

0 Comments