Ticker

6/recent/ticker-posts

കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

കാസർകോട്:കോൺഗ്രസ് നേതാവായിരു ന്നആദൂർ, പൊസോളിഗെയിലെ ടി. ബാലകൃഷ്‌ണൻ എന്ന കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക്ജീവപര്യന്തം തടവും
രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്
കോടതി.
  ആദൂർ, കുണ്ടാർ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണ‌ൻ എന്ന വി.രാധാകൃഷ്ണ(32)നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. ശിക്ഷാവിധി ഇന്ന് ഉച്ചക്കാണ് പ്രസ്താവിച്ചത്. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയൻ, കുണ്ടാറിലെ കെ. കുമാരൻ, അത്തനാടി ഹൗസിലെ ദിലീപ് കുമാർ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. 2008 മാർച്ച് 27നാണ് കേസിനാസ്‌പദമായ സംഭവം. രാഷ്ട്രീയ വിരോധം വച്ചാണ് കോൺഗ്രസ് നേതാവായ ബാലനെ കുത്തിക്കൊന്നതെന്നാണ് കേസ്. ആദൂർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെൻ്റ് യൂണിറ്റ് ആണ് അന്വേഷിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കാറഡുക്ക മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന കുണ്ടാർ ബാലൻ സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്കിലെത്തി കാർ തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തിയ കേസിലാണ് പതിനാറര വർഷത്തിന് ശേഷം വിധി .

2008 മാർച്ച് 27 ന് വൈകിട്ട് ബാലന്റെ ഭാര്യയുടെ ബന്ധുവീട്ടിൽ നടന്ന തെയ്യം കഴിഞ്ഞ് മടങ്ങിയെത്തി ക്കുണ്ടാർ ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടയിൽ സുഹ്യത്തുക്കൾ സഞ്ചരിച്ച കാർ എത്തുകയും ഇതിൽ കയറി സഞ്ചരിക്കുന്നതിനിടയിൽ ബൈക്കിലെത്തി കാർ തടയുകയും, ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ ബലമായി പിടിക്കുകയും കത്തി കൊണ്ട് മനഞ്ചിൽ കുത്തുകയുമായിരുന്നു.


Reactions

Post a Comment

0 Comments