കാഞ്ഞങ്ങാട് :വന്ദേഭാരത് എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട്ട് കല്ലേറ്. വന്ദേഭാരതിൻ്റെ ഒരു ഭാഗത്തെ ചില്ലിന് കല്ലേറിൽ കേട് പാട് സംഭവിച്ചു. ഇന്ന് ആണ് സംഭവം. ഉച്ചക്ക് 2.30 ന് കാസർകോട് സ്റ്റേഷൻ വിട്ട ട്രെയിൻ ബേക്കൽ സ്റ്റേഷൻ കഴിഞ്ഞ കാഞ്ഞങ്ങാട് സ്റ്റേഷൻ എത്തുന്നതിന് ഒരു മിനിറ്റ് മുൻപാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്തതിനാൽ അടുത്ത സ്റ്റോപ്പായ കണ്ണൂരിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കല്ലേറിൽ ചില്ലിന് കേട് പാട് സംഭവിച്ചതായി മനസിലായത്. റെയിൽവെ ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ശേഷം ട്രെയിൻ തിരുവന ന്തപുരത്തേക്ക് യാത്ര തുടർന്നു. കല്ലേറിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
0 Comments