Ticker

6/recent/ticker-posts

വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കാഞ്ഞങ്ങാട് : കരിവെള്ളൂരിൽ  
പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവായ പ്രതി പിടിയിൽ.  കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീയാണ് കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ആണ് പിടിയിലായത്. രാത്രി കണ്ണൂരിൽ നിന്നുമാണ് 
പൊലീസ് പിടിയിലായത്. പയ്യന്നൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകിട്ട് ആറരയോടെ കരിവെള്ളൂർ പലിയേരി  കോവലിലെ വീട്ടിൽ വച്ച് കൊലപാതകം നടത്തിയ പ്രതിരക്ഷപ്പെടുകയായിരുന്നു.  ദിവ്യശ്രീയുടെ പിതാവ് വാസുവിനും അക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇവരുടെ വിവാഹമോചന കേസ് കോടതിയിലിരിക്കെയാണ് കൊലപാതകം. ചന്തേര സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിന്ന ശ്രീ വിദ്യകഴിഞ്ഞയാഴ്ചയാണ് ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി മാറിയത്. തിരുവനന്തപുരം ബറ്റാലിയനിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. പ്രതിയെ
മണിക്കൂറുകൾക്കകം പിടികൂടാൻ
പൊലീസിനായി.

Reactions

Post a Comment

0 Comments