Ticker

6/recent/ticker-posts

ദേശീയ പാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചെറുവത്തൂർ മട്ടലായിലാണ് അപകടം. കൊടക്കാട് വലിയ പൊയിലെ കുഞ്ഞമ്പുവിൻ്റെ മകൻ പി. ദാമോദരൻ 68 ആണ് മരിച്ചത്. ദാ മോദരൻ ഓടിച്ച ഓട്ടോ യാത്രക്കാരുമായി കാലിക്കടവിൽ നിന്നും ചെറുവത്തൂരിലേക്ക് പോകവെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന പഴയ സാധനങ്ങൾ ശേഖരിക്കുന്ന സ്ത്രികൾക്ക് നിസാര പരിക്കേറ്റു.
Reactions

Post a Comment

0 Comments