കാസർകോട്:സ്കൂൾ ഗ്രൗണ്ടിൽ കാർ സ്റ്റണ്ടിം
ഗ് . രണ്ട് കാറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പളബംബ്രാണ ജി. ബി.എൽ.പി സ്കൂൾ ഗ്രൗണ്ടിലാണ് രണ്ട് കാറുകൾ അഭ്യാസ പ്രകടനം നടത്തിയത്. 14ന് ഉച്ചക്ക് 2.45 ക്ലാസ് നടക്കുന്നതിനിടെയാണ് ഗ്രൗണ്ടിൽ കാറുകളെ ഉപയോഗിച്ച ഏറെ നേരം ആ ഭ്യാസ പ്രകടനം നടത്തിയത്. പൊടി പടലം പറത്തി നടന്ന വാനഹനാഭ്യാസം ചെറിയ കുട്ടികളെ ഭീതിയിലാക്കി. പൊലീസ് എത്തുംമ്പോഴേക്കും കാറുമായി സംഘം സ്ഥലം വിട്ടു. പ്രധാന അധ്യാപികയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് ഇൻസ്പെക്ടർ കെ.പി. വി
നോദ് കുമാർ കാറുകൾ കസ്റ്റഡിയിലെടുത്തു. കാറുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്നും പൊലീസ് പറഞ്ഞു.
0 Comments