ത്രക്കാരന് തലക്ക്ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ ഇന്ന് പുലർച്ചെ 12.55 നാണ് കല്ലേറുണ്ടായത്. കൊല്ലം സ്വദേശി മുരളി 62 ക്കാണ് കല്ലേറുകൊണ്ടത്. തലക്ക് ഗുരുതരമായ പരിക്കുകളോടെ മുരളിയെ നീലേശ്വരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തുന്നിക്കെട്ടുകളുണ്ട്. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരാളെ മറ്റ് യാത്രക്കാർ ഉൾപെടെ ചേർന്ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. ഇതിൽ പ്രകോപിതനായി ട്രെയിനിൽ നിന്നും പുറത്താക്കപ്പെട്ട ആൾകല്ലെറിയുകയായിരുന്നു. പിറക് വശത്തെ ജനറൽ കംപാർട്ടുമെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന മുരളിക്കാണ് ഏറ് കൊണ്ടത്. മംഗലാപുരത്ത് മൽസ്യ തൊഴിൽ ചെയ്യുന്ന മുരളി കൊല്ലത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അക്രമിയെ കണ്ടെത്താനായിട്ടില്ല.
0 Comments