Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി അന്വേഷണം രാജസ്ഥാനിലേക്ക്

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയപത്താം ക്ലാസുകാരിയെ കാണാതായി. കേസെടുത്തത്
ഹോസ്ദുർഗ്
പൊലീസ്അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. അജാനൂരിലെ സ്കൂളിൽ പഠിക്കുന്ന 14 വയസു കാരിയെയാണ് കാണാതായത്. അജാനൂരിലെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് രാത്രി പൊലീസിലെത്തി പിതാവ് പരാതി നൽകി. 20 വർഷത്തോളമായി അജാനൂരിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് കാണാതായത്. കുട്ടി ട്രെയിൻ മാർഗം രാജസ്ഥാനിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. പെൺകുട്ടിയുടെ കൈവശം ഉണ്ടെന്ന് കരുതുന്ന മൊബൈൽ ഫോൺ ഗോവയിൽ വെച്ച് ഇന്നലെ
രാത്രിസ്വിച്ച് ഓഫായതായി സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. കാണാതാവുന്നതിന് തലേ ദിവസം പെൺകുട്ടി വീട്ടിലെ ഫോണിൽ നിന്നും രാജസ്ഥാനിലുള്ള ഒരാളെ വിളിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. പിതാവിൻ്റെ 4000 രൂപയോളം കാണാതായിട്ടുണ്ട്.
ഇന്നലെ പുറപെട്ട ട്രെയിൻ രാജസ്ഥാനിലെത്തിയാൽ മാത്രമെ പെൺകുട്ടി ട്രെയിനിലുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ. 
Reactions

Post a Comment

0 Comments