Ticker

6/recent/ticker-posts

വൻ ചന്ദന വേട്ട 135 കിലോ ചന്ദന മുട്ടികളുമായി രണ്ട് പേർ അറസ്റ്റിൽ, രണ്ട് കാറുകൾ പിടിച്ചു


കാഞ്ഞങ്ങാട് :വന പാലകർ നടത്തിയ വൻ ചന്ദന വേട്ടയിൽ 135 കിലോ ചന്ദന മുട്ടികളുമായി രണ്ട് പേർ അറസ്റ്റിൽ. രണ്ട് കാറുകൾ പിടിച്ചെടുത്തു . അമ്പലത്തറ മൂന്നാം മൈൽ പൂതങ്ങാനത്തെ പ്രസാദ് 34,മൂന്നാംമൈലിലെ ഷിബു എന്ന ഷിബുരാജ് 43 എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ്
നടത്തിയതിരച്ചിലിലാണ് പിടിയിലായത്.
 130 ചന്ദനമുട്ടിയും കടത്താനുപയോഗിച്ച  വാഹനങ്ങളുമാണ് പിടിച്ചെടുത്തത് .
   പ്രസാദിന്റെ പൂതങ്ങാനത്തെ
വീട്ടിൽ നിന്നും 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ചന്ദന മുട്ടികൾകണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്തു. ബ്രീസ , സാൻ
ട്രോ കാറുകളാണ് പിടിച്ചെടുത്തത്. ഷിബു രാജിനെ  മൂന്നാം മൈലിലെ പ്രതിയുടെ കടയുടെ മുന്നിൽ വെച്ചു പിടികൂടുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു.ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ , കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,ചന്ദ്രൻ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.എം. സിനി , ധനജ്ഞയൻ, സുജിത് ,ഡ്രൈവർ വിജേഷ് കുമാർ എന്നിവർ ഓപ്പറേഷൻ സംഘത്തിൽ ഉണ്ടായിരുന്നു.. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ്
ഓഫീസർക്ക് കൈമാറി റേഞ്ച് ഫോറസ്റ്റ് ഓഫീസറും പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് സ്റ്റാഫുകളും ചേർന്ന് തുടർനടപടികൾ നടത്തി കോടതിയിൽ ഹാജരാക്കി പ്രതികള റിമാൻഡ് ചെയ്തു.





Reactions

Post a Comment

0 Comments