കാഞ്ഞങ്ങാട് :റോഡിൽ കുഴഞ്ഞുവീണ 50 കാരൻ മരിച്ചു. അമ്പലത്തറ പറ ക്കളായി കാലിക്കടവിലെ ബാലൻ ആണ് മരിച്ചത്. മരം മുറിക്കുന്നതൊഴിലാളിയായിരുന്നു. ഇന്നലെ വൈകീട്ടാണ് കുഴഞ്ഞുവീണത്. വീടിന് സമീപം റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ഭവ്യ ശ്രീ, കാവ്യശ്രീ.
0 Comments