Ticker

6/recent/ticker-posts

വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം കാഞ്ഞങ്ങാട് ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു

കാഞ്ഞങ്ങാട് :വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ കാഞ്ഞങ്ങാട് ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിലാണ് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് വൈകീട്ട് സംഘടിച്ച് പ്രതിഷേധം തുടരുന്നത്. തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് വൻ ജനക്കുട്ട മുണ്ട്. ഇന്നലെ ഉച്ചക്ക് മൂന്നാം വർഷജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്. നൂ
റോളം വിദ്യാർത്ഥിനികളാണ് പ്ല കാർഡുകളുമായി പ്രതിഷേധിക്കുന്നത്. ആശുപത്രി മാനേജ്മെന്റിന്റെയും വിദ്യാർത്ഥിനികളുടെയും പ്രതിനിധികളുമായി പൊലീസ് ചർച്ച നടത്തുന്നുണ്ട്.
Reactions

Post a Comment

0 Comments