Ticker

6/recent/ticker-posts

മാർബിൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ മുഖത്ത് വീണ് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട് :മാർബിളിൽ ഒട്ടിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ മുഖത്ത് വീണ് മൂന്ന്മാസം പ്രായമായ ആൺ കുഞ്ഞ് മരിച്ചു. ചെറുവത്തൂർ യൂനിറ്റി ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ധരംസിംഗിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 5 ന് രാവിലെയായിരുന്നു അപകടം.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. മാർബിൾഫിൽ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കൽ അബദ്ധത്തിൽ കൈയിൽ നിന്നും വീഴുകയായിരുന്നു. ശ്വാസതടസമുണ്ടായി ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു.
Reactions

Post a Comment

0 Comments