Ticker

6/recent/ticker-posts

അരിവാൾ കൊണ്ട് യുവാവിന്റെ മൂക്കിന് കൊത്തിയ ആൾക്കെതിരെ പൊലീസ് കേസ്

നീലേശ്വരം :അരിവാൾ കൊണ്ട് യുവാവിന്റെ മൂക്കിനും കവിളിനും മുറിവേൽപ്പിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു. കിനാനൂർ കാട്ടി പൊയിൽ കടയം കയം തട്ടിലെ കെ.ജയകുമാറിനാണ് 46 പരിക്കേറ്റത്. ജയകുമാറിൻ്റെ പരാതിയിൽ റഷീദിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പരാതിക്കാരൻ്റെ വീടിൻ്റെ ഉമ്മറത്ത് വെച്ചാണ് സംഭവം. തനിക്ക് ലഭിക്കണ്ട കൂലി കുറഞ്ഞു പോയെന്ന് പറഞ്ഞ് കഴുത്തിന് പിടിച്ച് അരിവാൾകൊണ്ട് കൊത്തി മൂക്കിലും കവിളിലും ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് പരാതി.


Reactions

Post a Comment

0 Comments